Home Covid-19 കൊറോണ വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം ഇന്ന്

കൊറോണ വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം ഇന്ന്

0

ന്യൂഡെൽഹി: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമെടുക്കും. ഏഴ് മാസത്തിനുശേഷം ജിഎസ്ടി കൗൺസിൽ യോഗം ചേരും. കൊറോണ വാക്‌സിൻ,മരുന്ന്, കൊറോണയുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കൾ എന്നിവയുടെ നികുതി സംബന്ധിച്ച ചർച്ചയ്ക്കാണ് യോഗത്തിൽ പ്രഥമ പരിഗണന.

കൊറോണ നികുതി പൂർണമായും ഒഴിവാക്കാനുള്ള നിർദേശത്തെ പിന്തുണയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ അഞ്ച് ശതമാനം നികുതിയാണ് കൊറോണ വാക്‌സിന് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് പൂർണമായി ഒഴിവാക്കണമെന്ന് വിവിധ സംസ്‌ഥാന സർക്കാരുകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

നികുതി നിരക്ക് പൂർണമായി ഉപേക്ഷിക്കുക അല്ലെങ്കിൽ 0.1 ശതമാനമായി കുറയ്‌ക്കുക ഈ രണ്ട് നിർദേശങ്ങളാണ് ധനമന്ത്രാലയത്തിന്റെ പരിഗണനയിൽ.

സ്വന്തമായി വാക്‌സിൻ വാങ്ങേണ്ടി വരുന്നതും കൊറോണ രണ്ടാം തരംഗവും പല സംസ്ഥാനങ്ങളിലേയും സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കുന്നുണ്ട്. ഇതിനെ മറികടക്കാനുള്ള നിർദ്ദേശങ്ങൾ വേണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here