ചങ്ങനാശ്ശേരി: പ്രളയബാധിത പ്രദേശങ്ങളിൽ കൊറോണ വാക്സിൻ വിതരണം വേഗത്തിലാക്കണമെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
മഴയുടെ തീവ്രത വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കുട്ടനാടും ആലപ്പുഴയിലെ പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. 2018ലെ പ്രളയ സമാന സാഹചര്യം നിലനിൽക്കുന്നുവെന്ന ഭീഷണിയുമുണ്ട്. അങ്ങനെയൊരു സാഹചര്യം വന്നാൽ കുട്ടനാടൻ ജനതയെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ട സഹചര്യം വന്നേക്കും.
കൊറോണ വ്യാപന സാഹചര്യം നിലനിൽക്കുന്നതിനാൽ മാരക രോഗം പടർന്നു പിടിക്കാൻ കാരണമായേക്കാം. ഈ സാഹചര്യം വിലയിരുത്തി വെള്ളപൊക്ക ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തി അടിയന്തരമായി വാക്സിൻ നൽകാൻ സംസ്ഥാനം മുൻകൈയെടുക്കണമെന്ന് ബിഷപ്പ് ജോസഫ് പെരുന്തോട്ടം മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.