Home Covid-19 കൊറോണ പരിശോധന ഇനി സ്വന്തമായി ചെയ്യാം; ‘കുലുക്കുഴിഞ്ഞ വെള്ളം’മതി; ഫലം മൂന്നു മണിക്കൂറിനുള്ളിൽ

കൊറോണ പരിശോധന ഇനി സ്വന്തമായി ചെയ്യാം; ‘കുലുക്കുഴിഞ്ഞ വെള്ളം’മതി; ഫലം മൂന്നു മണിക്കൂറിനുള്ളിൽ

0

ന്യൂഡെൽഹി: കൊറോണ പരിശോധന വേഗത്തിലാക്കാൻ പുതിയ ‘സലൈൻ ഗാർഗിൾ ആർടിപിസിആർ’ മാർഗം വികസിപ്പിച്ച്‌ നാഗ്പൂരിലെ നാഷണൽ എൻവയേൺമെന്റൽ എൻജീനിയറിങ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്(എൻഇഇആർഐ). സ്വന്തമായി ചെയ്യാവുന്ന പരിശോധനയിലൂടെ മൂന്ന് മണിക്കൂറിനുള്ളിൽ ഫലമറിയാനാകും.

സലൈൻ ലായനി നിറച്ച പ്രത്യേക കലക്ഷൻ ട്യൂബാണ് പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്. ഇതിലെ സലൈൻ ലായനി തൊണ്ടയിലൊഴിഞ്ഞ് കുലുക്കൂഴിഞ്ഞ ശേഷം ഇതേ ട്യൂബിലേക്ക് തന്നെ ശേഖരിക്കണം. ഈ ട്യൂബ് ലാബിലെത്തിച്ച്‌ സാധാരണ താപനിലയിൽ പ്രത്യേക ലായനിയിൽ സൂക്ഷിക്കും. പിന്നീട് ഇത് ചൂടാക്കിയ ശേഷമാണ് പരിശോധന നടത്തുക.

സലൈൻ ഗാർഗിൾ മാർഗം രോഗികൾക്ക് സൗകര്യപ്രദമാണെന്നും മൂന്ന് മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുമെന്നും എൻഇഇആർഐ സീനിയർ സയന്റിസ്റ്റ് ഡോ. കൃഷ്ണ ഖയിർനാർ പറഞ്ഞു. പുതിയ പരിശോധന മാർഗവുമായി മുന്നോട്ട് പോകാൻ നാഗ്പൂർ മുൻസിപ്പൽ കോർപറേഷൻ അനുമതി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here