ന്യൂഡെല്‍ഹി: കൊറോണ ബാധിച്ച മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണം അതാത് സംസ്ഥാനങ്ങള്‍ ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നല്‍കിയ നിര്‍ദേശം പാലിക്കണം. ജില്ലാ ഭരണകൂടം കുട്ടികളുടെ വിവരം നല്‍കണം. ഈ വർഷം ഏപ്രില്‍ 1 മുതല്‍ 25 വരെയുള്ള കണക്ക് പരിശോധിച്ചപ്പോള്‍ 577 കുട്ടികളാണ് കൊറോണ മൂലം മാതാപിതാക്കളെ നഷ്ടപെട്ട അനാഥമായതെന്ന് കണ്ടെത്തി.
സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. കൊറോണ ബാധിച്ച് മാതാപിതാക്കളെ നഷ്ടപെട്ട കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും കേന്ദ്ര-വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. അതേ സമയം കൊറോണ മൂലം മാതാപിതാക്കളെ നഷ്ടപെട്ട പതിനെട്ട് വയസിന് താഴെ ഒന്‍പത് കുട്ടികള്‍ കേരളത്തിലുണ്ട്.