ക്ഷേമ വികസന പദ്ധതികള്‍ തുടരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് നയപ്രഖ്യാപനം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ നയപ്രഖ്യാപനം തുടങ്ങി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് അസാധാരണ ജനവിധിയെന്ന പ്രഖ്യാപനത്തോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം തുടങ്ങിയത്. ക്ഷേമ വികസന പദ്ധതികള്‍ തുടര്‍ന്ന് പോകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 2000 കോടിയുടെ സഹായം സര്‍ക്കാര്‍ നടത്തിയെന്ന് പറഞ്ഞ ഗവര്‍ണര്‍ ജനാധിപത്യം മതനിരപേക്ഷത ജനക്ഷേമം എന്നിവയ്ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും നയപ്രഖ്യാപനത്തില്‍ പറഞ്ഞു.

രാവിലെ ഒന്‍പതിനാണ് നിയമസഭയില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. വിദ്യാഭ്യാസം , പാര്‍പ്പിടം എന്നീ മേഖലകള്‍ക്ക് മുന്‍ഗണ നല്‍കുന്നതാണ് നയപ്രഖ്യാപനം.