ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ദേശീയ പതാകയെ അവഹേളിച്ചെന്ന് ബിജെപി

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ദേശീയ പതാകയെ അവഹേളിച്ചെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേൽ. കെജ്രിവാൾ ടെലിവിഷനിലൂടെ സംസാരിക്കുമ്പോഴെല്ലാം പിന്നിലായി കാണുന്ന ദേശീയ പതാകയിലെ നിറങ്ങൾ ഒരേ അളവിലല്ലെന്നാണ് പട്ടേലിന്റെ ആരോപണം.

പച്ച നിറമുള്ള ഭാഗത്തിന് വലുപ്പമേറിയെന്നും വികൃതമായെന്നുമാണ് ആരോപണം. വെള്ള നിറമുള്ള ഭാഗം ചെറുതായെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ഇത് ദേശീയ പതാക ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ അടിയന്തരമായ തിരുത്തൽ ആവശ്യപ്പെട്ട് പ്രഹ്ലാദ് പട്ടേൽ കേന്ദ്രസർക്കാരിനും ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്കും കത്തെഴുതി. ബോധപൂർവ്വമോ അല്ലാതെയോ ഇക്കാര്യം അവഗണിച്ച കെജ്രിവാളിന്റെ ശ്രദ്ധയിൽ ഇക്കാര്യം ബോധ്യപ്പെടുത്താൻ ആഗ്രഹിക്കുന്നതായും പട്ടേൽ വ്യക്തമാക്കി.