Home State കുഴൽപ്പണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് സംഘടനാ സെക്രട്ടറി എം ഗണേഷിൻ്റെ മൊഴി

കുഴൽപ്പണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് സംഘടനാ സെക്രട്ടറി എം ഗണേഷിൻ്റെ മൊഴി

0

തൃശൂർ: കുഴൽപ്പണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് സംഘടനാ സെക്രട്ടറി എം ഗണേഷ് അന്വേഷണ സംഘത്തിന് മൊഴി നൽകി. പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടല്ലെന്നും ഗണേഷ് മൊഴിയിൽ പറയുന്നു. കേസിൽ എം ഗണേഷിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.

പരാതിക്കാരായ ധർമ്മരാജനെ അറിയാം. അയാളെ ഫോണിൽ വിളിച്ചത് തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തെ കുറിച്ച് സംസാരിക്കാനാണ്. പണത്തെ കുറിച്ച് സംസാരിക്കാനല്ല. പണം കൊണ്ടുവന്നത് ആലപ്പുഴ ജില്ല ട്രഷറർക്ക് നൽകാനെന്ന ധർമ്മരാജന്റെ മൊഴിയെ കുറിച്ച് അറിയില്ലെന്നും ഗഷേഷ് അന്വേഷണ സംഘത്തിന് മൊഴി നൽകിയതായാണ് വിവരം.

ബിജെപിയുടെ സംഘടനാ സെക്രട്ടറിയായ എം ഗണേഷിനെ ഇന്നാണ് തൃശൂർ പൊലീസ് ക്ലബിൽ വെച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here