Home Local News ഭർത്താവ് കാൽ വഴുതി വീണ് മരിച്ച കിണറിൽ ഭാര്യയും മകളും മരിച്ച നിലയില്‍

ഭർത്താവ് കാൽ വഴുതി വീണ് മരിച്ച കിണറിൽ ഭാര്യയും മകളും മരിച്ച നിലയില്‍

0

തിരുവനന്തപുരം: ഭർത്താവ് കാൽ വഴുതി വീണ് മരിച്ച കിണറ്റിൽ ഭാര്യയും മകളും മരിച്ച നിലയിൽ. നിലയ്ക്കാമുക്ക് വാണിയന്‍ വിളാകം വീട്ടില്‍ താമസിക്കുന്ന ബിന്ദു(35) മകള്‍ ദേവയാനി(8) എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം രാത്രി കാണാതായതിനെത്തുടര്‍ന്ന് ബിന്ദുവിന്റെ അമ്മ പൊലീസിനെ വിവരം അറിയിച്ചിരുന്നു. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സും കടയ്ക്കാവൂര്‍ പൊലീസും നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടത്.

വഞ്ചിയൂര്‍ ക്ഷേമനിധി ബോര്‍ഡിലെ എല്‍ഡി ക്ലര്‍ക്ക് ആണ് ബിന്ദു. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുറച്ചു നാളുകള്‍ക്കു മുന്‍പ് ബിന്ദുവിന്റെ ഭര്‍ത്താവ് പ്രവീണ്‍ കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീണു മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here