Home World ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കവെ മലയാളി യുവതി കടലില്‍ മുങ്ങിമരിച്ചു

ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കവെ മലയാളി യുവതി കടലില്‍ മുങ്ങിമരിച്ചു

0


ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ മലയാളി യുവതി കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയായിരുന്നു യുവതി അപകടത്തില്‍പെട്ടത്.

ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമായത്. ഷാര്‍ജ എത്തിസലാത്തില്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനാണ് റഫ്സയുടെ ഭര്‍ത്താവ് മഹ്റൂഫ് പുള്ളറാട്ട്. എട്ടും നാലും വയസ്സുള്ള കുട്ടികളുണ്ട്. അജ്മാനിലാണ് റഫ്സയും കുടുംബവും താമസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here