കൊറോണ വ്യാപനത്തിലും മരണസംഖ്യയിലും നേരിയ കുറവ്;ഏറ്റവും കൂടുതല്‍ രോഗികള്‍ തമിഴ്നാട്ടില്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,11,298 കൊറോണ കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊറോണ ബാധിരുടെ എണ്ണം 2.73 കോടിയാണ്. തമിഴ്നാട്ടിളാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 33,764 പേര്‍ക്കാണ് ഇവിടെ കൊറോണ ബാധിച്ചത്.

ദിവസങ്ങള്‍ക്ക് ശേഷം കൊറോണ ബാധിച്ചുള്ള മരണങ്ങള്‍ നാലായിരത്തില്‍ നിന്ന് താഴെയെത്തി എന്നത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. 24 മണിക്കൂറിനിടെ് 3,847 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണങ്ങള്‍ 3.15 ലക്ഷമാണ്. മഹാരാഷ്ട്രയില്‍ 1,013 പേരും, കര്‍ണാടകയില്‍ 530 പേരും, തമിഴ്നാട് 475 പേരും കൊറോണ ബാധിച്ച് മരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,83,135 പേര്‍ കൊറോണ മുക്തി നേടി. ഇതോടെ രാജ്യത്ത് കൊറോണ മുക്തി നേടിയവരുടെ ആകെ എണ്ണം 2,46,33,951 ആയി. സജ്ജീവ കേസുകളിലും കുറവുണ്ടായിട്ടുണ്ട്. 24,19,907 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അതിനിടെ രാജ്യത്ത് 20,26,95,874 പേര്‍ കൊറോണ പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.