Home World കാലിഫോർണിയയിൽ റെയിൽവേ യാർഡിൽ വെടിവയ്പ്; അക്രമി അടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു

കാലിഫോർണിയയിൽ റെയിൽവേ യാർഡിൽ വെടിവയ്പ്; അക്രമി അടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു

0

കാലിഫോർണിയ: റെയിൽവേ യാർഡിലെ അറ്റകുറ്റപ്പണികൾ നടക്കുന്ന വിഭാഗത്തിൽ ഉണ്ടായ വെടിവെപ്പിൽ അക്രമി അടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു. എട്ടുപേരെ കൊലപ്പെടുത്തിയ അക്രമി സ്വയം വെടിവെച്ച് മരിക്കുകയാരുന്നു. കാലിഫോർണിയയിലെ സാൻജോസിൽ റെയിൽ യാർഡിലാണ് തോക്കുമായി എത്തിയയാൾ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തത്.

സാന്താ ക്ലാരാ വാല്ലി ട്രാൻസ്പോർട്ടേഷൻ അതോറിറ്റിയുടെ ട്രെയിൻ യാർഡിൽ ബുധനാഴ്ച പ്രാദേശിക സമയം 6.30 നാണ് വെടിവെപ്പുണ്ടായത്. റെയിൽവേ യാർഡിലെ അറ്റകുറ്റപ്പണികൾ നടക്കുന്ന വിഭാഗത്തിലാണ് വെടിവെപ്പ് നടന്നത്. മരിച്ചവർ യാർഡിലെ ജീവനക്കാരാണ്. വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചതായി പോലീസ് പറഞ്ഞു.

അക്രമിയുടെ പേരോ പ്രായമോ സംഭവത്തിന് പിന്നിലുള്ള കാരണമോ അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ യാർഡിലെ ജോലിക്കാരനായ സാമുവൽ കാസിഡി (57) ആണ് വെടിവയ്പ് നടത്തിയ ശേഷം ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here