Home National കുട്ടികളിലും വാക്സിൻ നൽകാൻ തയ്യാറെന്ന് കേന്ദ്രത്തോട് ഫൈസർ; അനുമതി വേഗത്തിലാക്കാൻ അപേക്ഷ നൽകി

കുട്ടികളിലും വാക്സിൻ നൽകാൻ തയ്യാറെന്ന് കേന്ദ്രത്തോട് ഫൈസർ; അനുമതി വേഗത്തിലാക്കാൻ അപേക്ഷ നൽകി

0

ന്യൂഡെൽഹി: കുട്ടികളിലും കൊറോണ പ്രതിരോധ വാക്സീൻ നല്കാൻ തയ്യാറെന്ന് ഫൈസർ കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ നൽകി.

ഇതുവരെ രാജ്യത്ത് നൽകിയ ആകെ വാക്സിനേഷൻ 20 കോടി പിന്നിട്ടു. 45 വയസിനു മുകളിൽ മൂന്നിലൊന്ന് പേർക്ക് വാക്സീൻ നൽകി. രണ്ടു ഡോസ് വാക്സീനും 4.5ശതമാനം പേർക്കാണ് കിട്ടിയത്.

രാജ്യത്തെ പ്രതിദിന കൊറോണ രോഗികളുടെ എണ്ണം 2 ലക്ഷത്തിന് മുകളിൽ തുടരുന്നതായാണ് വിവരം. സംസ്ഥാനങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം ലഭ്യമായ കണക്കനുസരിച്ച്‌ 24 മണിക്കൂറിനുള്ളിൽ 2,02,570 പേർ കൊറോണ ബാധിതരായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here