Home Politics പാലക്കാട് വി ടി ബൽറാമിനായി നീക്കം; എ വി ഗോപിനാഥും രംഗത്ത്; ഡിസിസി അധ്യക്ഷ സ്ഥാനത്തിനായി ചരടുവലികൾ

പാലക്കാട് വി ടി ബൽറാമിനായി നീക്കം; എ വി ഗോപിനാഥും രംഗത്ത്; ഡിസിസി അധ്യക്ഷ സ്ഥാനത്തിനായി ചരടുവലികൾ

0

പാലക്കാട്: വി കെ ശ്രീകണ്ഠന്‍ എംപി ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചതോടെ തലമുറ മാറ്റം ഡിസിസിയിലും വേണമെന്ന ആവശ്യം ശക്തമായി. വി ടി ബൽറാം അധ്യക്ഷ സ്ഥാനത്തേക്ക് എത്തണമെന്ന ആവശ്യമുന്നയിച്ച് ഒരു വിഭാഗം രംഗത്തു വന്നതോടെ ചര്‍ച്ചകള്‍ സജീവമായി.

ബല്‍റാമിനെ സംഘടനാരംഗത്ത് ഉപയോഗിച്ചാല്‍ ജില്ലയില്‍ അത് പുത്തനുണര്‍വുണ്ടാക്കുമെന്നാണ് അനുകൂലികള്‍ പറയുന്നത്. എന്നാൽ തൃത്താലയില്‍ നിന്നടക്കമുള്ള കോണ്‍ഗ്രസ് ജില്ലാ നേതാക്കളുടെ കടുത്ത എതിര്‍പ്പ് ബല്‍റാമിനുണ്ടെന്നത് ഇതിന് തടസവുമാണ്.

കെ സുധാകരന്‍ സംസ്ഥാന അധ്യക്ഷനായാല്‍ എ വി ഗോപിനാഥ് വീണ്ടും ഡിസിസി പ്രസിഡന്റാകാനുള്ള സാധ്യതയാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് പാര്‍ട്ടിയില്‍ ഉയര്‍ത്തിയ കലാപക്കൊടി താഴ്ത്തിയത് ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ നേരിട്ടിടപെട്ടുകൊണ്ടാണ്.

പാര്‍ട്ടിയില്‍ പുനഃസംഘടന വേണമെന്ന ഉറച്ച നിലപാടിലായിരുന്നു ഗോപിനാഥ്. ഇക്കാര്യത്തില്‍ ഉറപ്പും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് വി കെ ശ്രീകണ്ഠന്‍ രാജിവച്ചതോടെ എ വി ഗോപിനാഥിനെ പ്രസിഡന്റാക്കണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. പൊതുജനസമ്മതി ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം.

വി കെ ശ്രീകണ്ഠന്‍ അടക്കമുള്ള ഭൂരിഭാഗം ജില്ലാ നേതാക്കള്‍ക്കും ഇതിനോട് എതിര്‍പ്പുണ്ടെന്നാണ് സൂചന. സംസ്ഥാന തലത്തിലെ തലമുറമാറ്റം ജില്ലാ തലത്തിലും വേണമെന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന വാദം. വി ടി ബല്‍റാമിനെയാണ് ഇതിനായി ഉയര്‍ത്തിക്കാട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here