സെന്റ് ജോണ്‍സ്: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവില്‍പോയി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി മെഹുല്‍ ചോക്‌സി പിടിയിലായതോടെ കുരുക്ക് മുറുകി. ഡൊമിനിക്കയില്‍ വച്ച് പിടിയിലായ ചോക്‌സിയെ ആന്റിഗ്വയ്ക്ക് കൈമാറാനുള്ള ക്രമീകരണങ്ങള്‍ നടന്നിരുന്നു. എന്നാൽ ചോക്സിയെ ഇന്ത്യന്‍ സര്‍ക്കാരിനു കൈമാറണമെന്ന് പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രണ്‍ നിര്‍ദ്ദേശിച്ചു.
ചോക്‌സിയെ ആ്ന്റിഗ്വ സ്വീകരിക്കില്ലെന്ന് ഗാസ്റ്റണ്‍ ബ്രൗണ്‍ വ്യക്തമാക്കി. മെഹുല്‍ ചോക്സി കരീബിയന്‍ ദ്വീപായ ഡൊമിനിക്കയില്‍ നിന്ന് ക്യൂബയിലേക്ക് ബോട്ടില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
അതേസമയം ദ്വീപില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച ചോക്‌സി ഒരു വലിയ തെറ്റ് വരുത്തിയെന്നും എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബാഗങ്ങളെ കുറ്റവാളികളായി കണക്കാക്കുന്നില്ലെന്നും ഗാസ്റ്റണ്‍ ബ്രണ്‍ പറഞ്ഞു. ഇന്റര്‍ പോള്‍ യെല്ലോ കോര്‍ണര്‍ നോ്ട്ടീസ് പുറപ്പെടുവിച്ചിരുന്ന വ്യക്തിയാണ് മെഹുല്‍ ചോക്‌സി.
പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്‌നവ്യാപാരിയായ ചോക്‌സി ആന്റിഗ്വന്‍ പൗരത്വം സ്വീകരിച്ചിരുന്നു. ഇതിനിടെ ഞായറാഴ്ച മുതല്‍ ദ്വീപില്‍ നിന്ന് ചോക്‌സിയെ കാണാതാവുകയായിരുന്നു.