പഞ്ചാബിലും പശ്ചിമ ബംഗാളിലും ലോക്ക്ഡൗണ്‍ നീട്ടി

ന്യൂഡെല്‍ഹി: പഞ്ചാബിലും പശ്ചിമ ബംഗാളിലും ലോക്ക്ഡൗണ്‍ നീട്ടി. പഞ്ചാബില്‍ ജൂണ്‍ 10 വരെയും പശ്ചിമ ബംഗാളില്‍ ജൂണ്‍ 15 വരെയുമാണ് നിയന്ത്രണം നീട്ടിയത്.

കൊറോണ വ്യാപനം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ കാരണം സാധിച്ചതായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ബംഗാളില്‍ ഇന്നലെ 16,225 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം13,18,203 ആയി.

പഞ്ചാബില്‍ രോഗവ്യാപനം കുറയുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ നേരിയ ഇളവു വരുത്തിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കാവുന്നവരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കി.

ബുധനാഴ്ച 4124 പേര്‍ക്കാണ് പഞ്ചാബില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,52,235 ആയി.