ലണ്ടൻ: ലോകത്ത് കൊറോണ വാക്സിൻ സ്വീകരിച്ച ആദ്യത്തെ പുരുഷനും രണ്ടാമത്തെ വ്യക്തിയുമായിരുന്ന 81 വയസുകാരൻ വില്യം ഷേക്‌സ്‌പിയർ മറ്റ് ആരോഗ്യപ്രശ്നങ്ങൾ മൂലം മരിച്ചു. 2020 ഡിസംബറിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കവൻറി ആൻഡ് വാർവിക്ഷൈറിൽ വെച്ചാണ് വില്യം ഷേക്‌സ്‌പിയർ ഫൈസർ-ബയോഎൻടെക് വാക്സിൻ സ്വീകരിച്ചത്. ലോകത്ത് ആദ്യമായി കൊറോണ വാക്സിൻ സ്വീകരിച്ച വ്യക്തി 91 വയസുകാരിയായ മാർഗരറ്റ് കീനൻ ആയിരുന്നു.
കൊറോണ വാക്സിൻ സ്വീകരിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ഒരു സംഭവമാണ് എന്നായിരുന്നു ഫൈസർ-ബയോഎൻടെക് വാക്സിൻ സ്വീകരിച്ചു കൊണ്ട് വില്യം ഷേക്‌സ്‌പിയർ പ്രതികരിച്ചത്. ‘ഇനി മുതൽ ഈ വാക്സിൻ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും, അല്ലേ? ഇത് നമ്മുടെ ജീവിതത്തെയും ജീവിതരീതികളെയും മാറ്റിമറിക്കാൻ ആരംഭിച്ചിരിക്കുന്നു’ – കഴിഞ്ഞവർഷം അദ്ദേഹം പറഞ്ഞു.