Home National ആകാശ വിസ്മയം കാത്ത് ശാസ്ത്രലോകം; സൂപ്പര്‍ മൂണ്‍, ബ്ലഡ് പ്രതിഭാസങ്ങള്‍ ഇന്ന് ദൃശ്യമാകും

ആകാശ വിസ്മയം കാത്ത് ശാസ്ത്രലോകം; സൂപ്പര്‍ മൂണ്‍, ബ്ലഡ് പ്രതിഭാസങ്ങള്‍ ഇന്ന് ദൃശ്യമാകും

0

ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ ആദ്യ ചന്ദ്ര ഗ്രഹണം ഇന്നുണ്ടാകുന്നതോടെ ആകാശത്ത് വിസ്മയങ്ങള്‍ തീര്‍ത്ത് സൂപ്പര്‍ മൂണ്‍, ബ്ലഡ് മൂണ്‍ പ്രതിഭാസങ്ങളും ദൃശ്യമാകും. ഇന്ത്യയില്‍ ഉച്ചയ്ക്ക് 2.17 നും രാത്രി 7.19 നും ഇടയിലാണ് ഗ്രഹണം ദൃശ്യമാകുക.

സിക്കിം ഒഴികെയുളള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഒഡീഷയിലും ഗ്രഹണത്തിന്റെ അവസാന ദൃശ്യങ്ങള്‍ മാത്രമാകും കാണാനാവുക.

പൂര്‍ണ്ണ ചന്ദ്രന്‍ ഏറ്റവും മനോഹരമായും വ്യക്തമായും കാണപ്പെടുന്ന അവസ്ഥയാണ് സൂപ്പര്‍ മൂണ്‍. ഗ്രഹണ സമയത്ത് ചന്ദ്രനിലേക്ക് വളരെ നേര്‍ത്ത രീതിയില്‍ പ്രകാശം പതിക്കുകയും അത് ചുവന്ന നിറമുള്ളതായി തോന്നിക്കുകയും ചെയ്യുന്നതിനെ ബ്ലഡ് മൂണ്‍ എന്നും പറയുന്നു. ഈ രണ്ട് പ്രതിഭാസങ്ങളും ഇന്ന് സംഭവിക്കുമെന്നതിനാല്‍ അപൂര്‍വ്വ ദൃശ്യ വിരുന്നിന് കാത്തിരിക്കുകയാണ് ശാസ്ത്ര ലോകം.

ഭ്രമണപഥത്തിലെ ഭൂമിയുടെ ഏറ്റവും അടുത്ത സ്ഥലമായ ‘പെരിജി’ യില്‍ എത്തുമ്പോള്‍ പൂര്‍ണ്ണചന്ദ്രന്‍ ഒരു സാധാരണ പൂര്‍ണ്ണചന്ദ്രനെക്കാള്‍ അല്പം തെളിച്ചമുള്ളതും വലുതുമായി കാണപ്പെടുന്നു,ഇതാണ് ‘സൂപ്പര്‍മൂണ്‍’ എന്നറിയപ്പെടുന്നത്.

ഗ്രഹണ സമയത്ത് നേര്‍ത്ത പ്രകാശം പതിക്കുന്ന ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചുവന്ന നിറത്തില്‍ മനോഹരമായി തിളങ്ങി നില്‍ക്കുന്ന കാഴച്ചയാണ് ബ്ലഡ് മൂണ്‍ സമയത്തു ദൃശ്യമാകുക. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള അകലം പതിവിലും കുറയുന്നതിനാലാണ് നിലാവിന് കൂടുതല്‍ തെളിമയും മനോഹാരിതയും തോന്നുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here