Home Covid-19 ഇന്ത്യയിൽ കൊറോണ രോഗികൾ കുറയുമ്പോഴും മരണനിരക്ക് ഉയരുന്നു; ആശങ്ക ബാക്കി

ഇന്ത്യയിൽ കൊറോണ രോഗികൾ കുറയുമ്പോഴും മരണനിരക്ക് ഉയരുന്നു; ആശങ്ക ബാക്കി

0

ന്യൂഡെല്‍ഹി: ഇന്ത്യയിൽ കൊറോണ രോഗികൾ കുറയുമ്പോഴും മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,157 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 3,11,388 ആയി. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ
2,08,921 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 2,71,57,795 ആയി.

24 മണിക്കൂറിനിടെ 2,95,955 പേര്‍ രോഗമുക്തി നേടി. നിലവില്‍ 24,95,591 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 20,06,62,456 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

തമിഴ്നാട്ടില്‍ ഇന്നലെ 34,285പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 28,745പേര്‍ രോഗമുക്തരായി. 468പേരാണ് മരിച്ചത്. 3,06,652 പേരാണ് ചികിത്സയിലുള്ളത്. 15,83,504പേര്‍ ഇതുവരെ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ 24മണിക്കൂറിനിടെ 24,136പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 36,176പേര്‍ രോഗമുക്തരായപ്പോള്‍. 601പേര്‍ മരിച്ചു. 3,14,368പേരാണ് ചികിത്സയിലുള്ളത്. 52,18,768പേര്‍ ഇഎതുവരെ രോഗമുക്തരായി. 90,340പേരാണ് മരിച്ചത്.

കര്‍ണാടകയില്‍ 22,758 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 38,224പേര്‍ രോഗമുക്തരായി. 588പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. ആന്ധ്രയില്‍ 15,284പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 20,917പേര്‍ രോഗമുക്തരായി. 106പേരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here