Home State കൊടകര കുഴൽപ്പണക്കേസ്; ബിജെപി നേതാവ് കെ ഗോപാലകൃഷ്ണ കർത്തയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

കൊടകര കുഴൽപ്പണക്കേസ്; ബിജെപി നേതാവ് കെ ഗോപാലകൃഷ്ണ കർത്തയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

0

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ആലപ്പുഴ ജില്ലാട്രഷറർ കെ ഗോപാലകൃഷ്ണ കർത്തയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ആലപ്പുഴയിലെ പോലീസ് ട്രെയിനിങ് സെൻ്ററിൽ അന്വേഷണോദ്യോഗസ്ഥൻ എസിപി വികെ. രാജുവാണ് വിവരങ്ങൾ ശേഖരിക്കുന്നത്. വ്യാജവാഹനാപകടമുണ്ടാക്കി മൂന്നരക്കോടിരൂപ തട്ടിയെടുത്ത കേസിലാണ് അന്വേഷണം.

മൂന്നരക്കോടി ഗോപാലകൃഷ്ണ കർത്തയ്ക്ക് കൈമാറാനായാണ് കൊണ്ടുപോയതെന്ന് അറസ്റ്റിലായ പ്രതികളിൽ നിന്നും വിവരങ്ങൾ നൽകിയ ബിജെപി നേതാക്കളിൽ നിന്നും പോലീസിന് മൊഴി ലഭിച്ചിരുന്നു. പണം കൊടുത്തയച്ച ആർഎസ് എസ് പ്രവർത്തകൻ ധർമരാജനുമായി ഗോപാലകൃഷ്ണ കർത്ത നിരവധി തവണ ഫോണിൽ സംസാരിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കവർച്ച നടന്ന ദിവസവും ഇരുവരും ഫോണിൽ ബന്ധപ്പെട്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വിവരശേഖരണത്തിനായി അന്വേഷണസംഘം വിളിപ്പിച്ച ബിജെപി സംസ്ഥാന സംഘടനാസെക്രട്ടറി ഗണേശ്, ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവർ എപ്പോൾ ഹാജരാകുമെന്ന വിവരം അന്വേഷണസംഘത്തെ അറിയിച്ചിട്ടില്ല. രണ്ടുദിവസത്തിനകം ഹാജരാകണമെന്നും അല്ലാത്തപക്ഷം മറ്റു നടപടികളിലേക്ക് കടക്കുമെന്നും കാണിച്ച് ഇവർക്ക് നോട്ടീസ് അയച്ചിരുന്നു. മുൻപും ഇരുവരെയും ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here