ഇന്ത്യയിൽ നേരിയ ആശ്വാസം; പ്രതിദിന കൊറോണ രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് താഴെ

ന്യൂഡെൽഹി: രാജ്യത്ത് ആശ്വാസം പകർന്ന് പുതിയ കൊറോണ രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ്. ആഴ്ചകൾക്ക് ശേഷം രാജ്യത്തെ പ്രതിദിന കൊറോണ രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെ എത്തി. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ സ്ഥിരീകരിച്ചത് 1,96,427 പേർക്കാണ്. 3,26,850 പേർ ഈ സമയത്തിനിടെ രോഗമുക്തി നേടിയിരിക്കുന്നു. 3511 പേർ രോഗ ബാധയെ തുടർന്ന് മരിച്ചതായാണ് റിപ്പോർട്ട്.

ഇന്ത്യയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 2,69,48,874ആയി ഉയർന്നിരിക്കുകയാണ്. ഇതിൽ2,40,54,861 പേർ രോഗമുക്തി നേടുകയുണ്ടായി. കൊറോണ വൈറസ് രോഗ ബാധ മൂലം മരിച്ചത് 3,07,231 പേരാണ്. നിലവിൽ 25,86,782 പേരാണ് ചികിത്സയിലുള്ളത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച്‌ 19,85,38,999പേർ വാക്‌സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.