കൊച്ചി: ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ സ്ഥലമാറ്റം കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ സെക്രട്ടേറിയറ്റില്‍ നിയമപരമായ ജോലി ചെയ്യാന്‍ നിയോഗിച്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടിയാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തത്.
അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ട ജോലികള്‍ക്ക് പബ്ലിക് പ്രോസിക്യൂട്ടറെ സെക്രട്ടേറിയറ്റിലെ ലീഗല്‍ സെല്ലിലേയ്ക്ക് നിയോഗിച്ചത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ പബ്ലിക് പ്രോസിക്യൂട്ടറെ കോടതി ചമുതലകളില് നിന്ന് മാറ്റിയ ലക്ഷദ്വീപ് അഡ്മിനിട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് കോടി നിര്‍ദ്ദേശം ഇതോടെ തിരിച്ചടിയായി.
അഡ്മിനിസ്ട്രേറ്ററുടെ ഈ നടപടി കോടതിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്, എം ആര് അനിത എന്നിവരാണ് പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ സ്ഥലമാറ്റം സ്റ്റേ ചെയ്തത്.