കോട്ടയം: മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷ് ഇന്ന് എൻസിപിയിൽ ചേരും. ഇക്കാര്യം അറിയിക്കാൻ ലതിക പത്ര സമ്മേളനം വിളിച്ചിട്ടുണ്ട്. എൻസിപിയിൽ ലതികാ സുഭാഷിന് മികച്ച സ്ഥാനം ലഭിക്കുമെന്നാണ് സൂചന. കൂടാതെ ഏതെങ്കിലും സർക്കാർ കോർപറേഷൻ്റെ ചെയർപേഴ്സൺ സ്ഥാനവും ലഭിച്ചേക്കും.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ലതികയ്ക്ക് സീറ്റ് നൽകിയിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് തിരുവനന്തപുരത്ത് കെപിസിസി ഓഫീസിന് മുന്നിൽ ലതിക തല മുണ്ഡനം ചെയ്തതും പിന്നീട് കോൺഗ്രസ് വിട്ടതും. കോൺഗ്രസ് വിട്ട ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വാതന്ത്രയായി മത്സരിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ തോൽവിയിലും നിർണായക പങ്ക് വഹിച്ചു.
താൻ എൻസിപിയിലേക്കാണെന്ന സൂചന ദിവസങ്ങൾക്ക് മുൻപാണ് ലതികാ സുഭാഷ് ആദ്യമായി നൽകിയത്. വരും ദിവസങ്ങളിൽ ഓദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും അറിയിച്ചിരുന്നു. കോട്ടയം ജില്ലയിലെ പാർട്ടിയുടെ പ്രധാന ചുമതല ലഭിച്ചേക്കും.
തെരഞ്ഞെടുപ്പിന് ശേഷവും സ്വതന്ത്രയായി തന്നെ നിൽക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഒരു പാർട്ടിയുടെ തണലിലേക്ക് മാറാൻ ലതികാ സുഭാഷ് തീരുമാനിച്ചത്. കോൺഗ്രസിൽ അതൃപ്തരായ പരമാവധി നേതാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവരാനുളള എൻസിപിയുടെ ശ്രമത്തിൻ്റെ തുടക്കമായാണ് ലതികാ സുഭാഷിൻ്റെ എൻസിപി പ്രവേശം രാഷ്ടീയ കേരളം കാണുന്നത്.
താൻ എൻസിപിയിലേക്കാണെന്ന സൂചന ദിവസങ്ങൾക്ക് മുൻപാണ് ലതികാ സുഭാഷ് ആദ്യമായി നൽകിയത്. വരും ദിവസങ്ങളിൽ ഓദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും അറിയിച്ചിരുന്നു. കോട്ടയം ജില്ലയിലെ പാർട്ടിയുടെ പ്രധാന ചുമതല ലഭിച്ചേക്കും.
തെരഞ്ഞെടുപ്പിന് ശേഷവും സ്വാതന്ത്രയായി തന്നെ നിൽക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഒരു പാർട്ടിയുടെ തണലിലേക്ക് മാറാൻ ലതികാ സുഭാഷ് തീരുമാനിച്ചത്. കോൺഗ്രസിൽ അതൃപ്തരായ പരമാവധി നേതാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവരാനുളള എൻസിപിയുടെ ശ്രമത്തിൻ്റെ തുടക്കമായാണ് ലതികാ സുഭാഷിൻ്റെ എൻസിപി പ്രവേശം രാഷ്ടീയ കേരളം കാണുന്നത്.