മധുര: പ്രശസ്ത ഗാന്ധിയനും സർവോദയ നേതാവുമായ കെ എം നടരാജൻ അന്തരിച്ചു.89 വയസ്സായിരുന്നു. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിലായിരുന്നു അന്ത്യം. കൊറോണ ലക്ഷണങ്ങളോടെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1933 ജനുവരി 20 ന് വിരുദുനഗർ ജില്ലയിലെ തിരുചുലി താലൂക്കിലെ പന്നൈ മൂന്ദ്രദൈപ്പു ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹം വളരെ ചെറുപ്രായത്തിൽ തന്നെ ഗാന്ധിയൻ പ്രസ്ഥാനത്തിൽ ലയിച്ചു. സുഹൃത്തുക്കളും ബന്ധുക്കളും അദ്ദേഹത്തെ കെഎംഎൻ എന്നാണ് വിളിക്കുന്നത്.
1956 – 57 ൽ ഭൂചാൻ പ്രസ്ഥാനത്തിന് കീഴിൽ സമ്പന്നരായ ഭൂവുടമകളിൽ നിന്ന് ഭൂമി ഭൂരഹിതരായ ദരിദ്രർക്ക് വിതരണം ചെയ്യുന്നതിനായി ആചാര്യ വിനോഭ ഭാവേയ്‌ക്കൊപ്പം 11 മാസം തമിഴ്‌നാട്ടിൽ അദ്ദേഹം പ്രവത്തിർച്ചു. പിന്നീട് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള സമ്പൂർണ്ണ വിപ്ലവ പ്രസ്ഥാനത്തിലേക്ക് അദ്ദേഹം മാറി. ഉന്നത വേദികളിൽ ഗാന്ധിയൻ തത്ത്വചിന്തയെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്താൻ അദ്ദേഹം ലോകമെമ്പാടും സഞ്ചരിച്ചു.
തമിഴ്‌നാട് ഗാന്ധി സ്മാരക് നിധി ചെയർമാനായിരുന്നു. സെക്രട്ടറി, ഗാന്ധി മെമ്മോറിയൽ മ്യൂസിയം, മധുര; അംഗം, ഗാന്ധിഗ്രാം ട്രസ്റ്റ്, പത്രാധിപർ, സർവോദയ താലിസ്മാൻ (ഇംഗ്ലീഷ് പ്രതിമാസം), സർവോദയം (തമിഴ് പ്രതിമാസം). എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. മകൻ കെ രാമലിംഗം