കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആൻറിബോഡി കോക്​ടെയിലുമായി സിപ്ലയും റോഷെ ഇന്ത്യയും ; ഒരു ഡോസിൻ്റെ വില 59,750 രൂപ

ന്യൂഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആൻറിബോഡി കോക്​ടെയിലുമായി മരുന്ന്​ നിർമാതാക്കളായ റോഷെ ഇന്ത്യയും സിപ്ലയും. 59,750 രൂപയാണ്​ ഒരു ഡോസിൻറെ വില. ഗുരുതരാവസ്ഥയിലല്ലാത്ത കൊറോണ​ രോഗികൾക്കാണ്​ മരുന്ന്​ നൽകുക.

കാസ്​റിവിമ്പ്​, ഇംഡെവിമ്പ്​ തുടങ്ങിയ ആൻറി​ബോഡുകളുടെ കോക്​ടെയിലാണ്​ വിതരണം ചെയ്യുക. ജൂൺ മധ്യത്തോടെ ഇത്​ വിപണിയിലെത്തുമെന്നാണ്​ സൂചന. 2,00,000 രോഗികൾക്കുള്ള മരുന്നാവും ആദ്യം വിതരണം ചെയ്യുക.

കാസ്​റിവിമ്പ് 600 മില്ലി ഗ്രാമും ഇംഡെവിമ്പ്​ 600 മില്ലിഗ്രാമുമാണ്​ കോക്​ടെയിലിലുണ്ടാവുക. നികുതിയുൾപ്പടെ ഒരു ഡോസിന്​ 59,750 രൂപയായിരിക്കും വില. രണ്ട്​ ഡോസുള്ള കോക്​ടെയിലിന്​ 1,19,500 രൂപയും നൽകണം. പ്രമുഖ ആശുപത്രികളിലൂടേയും കൊറോണ​ കെയർ സെൻററുകളിലൂടേയും മരുന്ന്​ വിതരണം ചെയ്യും. സെൻട്രൽ ഡ്രഗസ്​ സ്റ്റാൻഡേർഡ്​ ഓർഗനൈസേഷൻ മരുന്നിൻറെ അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകിയിട്ടുണ്ട്​.