ഡബ്ലിൻ: ആസ്ട്രസെനക കൊറോണ വാക്‌സിൻ സ്വീകരിച്ചതിനു പിന്നാലെ ബ്രിട്ടീഷ് യുവതി മരിച്ചു. 39 കാരിയായ യുവതി സൈപ്രസിലെ ആശുപത്രിയിലാണ് മരിച്ചത്. നികോഷ്യ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് യുവതി ചികിത്സയിൽ കഴിഞ്ഞിരുന്നത്.
മെയ് ആറിനാണ് യുവതി ആസ്ട്രസെനക വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചത്. ദിവസങ്ങൾക്കു ശേഷമാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആസ്ട്രസെനക വാക്‌സിൻ സ്വീകരിച്ചതിൽ മൂന്ന് പേരിൽ കൂടി രക്തം കട്ടപിടിച്ച സംഭവം സ്ഥരീകരിച്ചിരുന്നു. ഫൈസർ വാക്‌സിൻ സ്വീകരിച്ച ഒരാളിലും ഇതേ ലക്ഷണം കണ്ടെത്തിയിരുന്നു.
കൊറോണ വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ രക്തം കട്ടയായതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ഔദ്യോഗിക സൈപ്രസ് വാർത്താ ഏജൻസി വ്യക്തമാക്കി.
സംഭവത്തിൽ യൂറോപ്യൻ മെഡിസിൻസ് ഏജൻസി(ഇഎംഎ) അന്വേഷണം നടത്തുമെന്ന് സൈപ്രസിലെ ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചു.