ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിനായി 2000 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന നൽകി ബിസിസിഐ. പത്ത് ലിറ്റർ സംഭരണ ശേഷിയുള്ള കോൺസെൻട്രേറ്ററുകളാണ് ബിസിസിഐ സംഭാവന നൽകുന്നത്.
കൊറോണ വൈറസിനെതിരായ ഈ നീണ്ട പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർ വഹിച്ച പങ്കിനെ ബിസിസിഐ അംഗീകരിക്കുന്നു. കൊറോണ ബാധിതരുടെ സൗഖ്യത്തിനായി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഉടൻ ലഭ്യമാക്കുമെന്നും ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞു.
രാജ്യം നേരിടുന്ന പ്രതിസന്ധിയും മെഡിക്കൽ ഉപകരണങ്ങളുടെ ആവശ്യകതയും ബിസിസിഐ മനസിലാക്കുന്നു. രാജ്യത്തുടനീളമുള്ള ഓക്സിജൻ ക്ഷാമം കുറയ്ക്കുന്നതിന് ഈ ശ്രമം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബിസിസിഐ അധ്യക്ഷൻ ജയ്ഷാ പ്രസ്താവിച്ചു.
നേരത്തെ വിവിധ ക്രിക്കറ്റ് താരങ്ങളും ഐപിഎൽ ടീമുകളും ക്രിക്കറ്റ് ആസ്ട്രേലിയ അടക്കമുള്ള സംഘടനകളും ഇന്ത്യയിലെ കൊറോണ പ്രതിരോധത്തിന് സംഭാവന നൽകിയിരുന്നു.