ദുബൈ: യുഎഇയിൽ ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീട്ടി. ഞായറാഴ്‍ച ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 14 വരെയാണ് വിലക്ക് നീട്ടിയത്. 14 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങിയിട്ടുള്ളവര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ നിന്നു യുഎഇയിലേക്ക് യാത്ര ചെയ്യാനാവില്ലെന്ന് അറിയിപ്പില്‍ പറയുന്നു.
ഇന്ത്യയില്‍ കൊറോണ രൂക്ഷമായ സാഹചര്യത്തില്‍ യു.എ.ഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് പ്രവേശനവിലക്കേർപ്പെടുത്തിയിരുന്നത്. യുഎഇ സ്വദേശികള്‍ക്കും യുഎഇയിലെ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്കും നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുമാണ് ഇതില്‍ ഇളവുള്ളത്. ഈ വിഭാഗങ്ങളില്‍പെടുന്നവര്‍ കൊറോണ പ്രോട്ടോക്കോള്‍ പ്രകാരമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.