റായ്പുർ: മരുന്ന് വാങ്ങാൻ ലോക്ക്ഡൗണിനിടെ പുറത്തിറങ്ങിയ യുവാവിന് ജില്ലാ കളക്ടറുടെ വക മർദ്ദനം. കളക്ടർ രൺബീർ ശർമയാണ് യുവാവിനെ മർദിച്ചത്. കളക്ടർ ഇയാളുടെ മൊബൈൽ ഫോൺ വാങ്ങി നിലത്ത് എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥരും ഒപ്പം ചേർന്ന് മർഭിച്ചു..
ഛത്തീസ്ഖണ്ഡിലെ സുർജാപുരിലാണ് സംഭവം.
തുടർന്ന് കളക്ടറുടെ മർദ്ദനത്തിന് പിന്നാലെ അദ്ദേഹത്തിൻ്റെ നിർദേശാനുസരണം പോലീസുകാരും യുവാവിനെ മർദിച്ചു. യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് കളക്ടർക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്.
യുവാവിനോട് തനിക്ക് വ്യക്തിപരമായി ഒരു വൈരാഗ്യമില്ലെന്നും സംഭവത്തിൽ താൻ മാപ്പ് പറയുന്നുവെന്നും കളക്ടർ പിന്നീട് പ്രതികരിച്ചു. എന്തായാലും കളക്ടർക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന.