Home Covid-19 ആന്ധ്രാ പ്രദേശിൽ ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കാനൊരുങ്ങി സോനു സൂദ്

ആന്ധ്രാ പ്രദേശിൽ ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കാനൊരുങ്ങി സോനു സൂദ്

0

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിൽ രണ്ട് ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപിച്ച് ദുരിത കാലത്ത് കൈത്താങ്ങായി നടൻ സോനു സൂദ് വീണ്ടും. കൊറോണ വ്യാധിയുടെ തുടക്കകാലം മുതൽ തന്നെ സേവനപ്രവർത്തനങ്ങളുമായി നിറഞ്ഞു നിൽക്കുന്ന ബോളിവുഡ് താരം, ഇനി ഗ്രാമങ്ങളെ സംരക്ഷിക്കേണ്ട സമയമായെന്നും ട്വിറ്ററിൽ കുറിച്ചു.

ആന്ധ്രാ പ്രദേശിലെ നെല്ലൂർ ആശുപത്രിയിലും കുർനൂൽ സർക്കാർ ആശുപത്രിയിലുമാണ് സോനു സൂദ് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. ജൂൺ മാസത്തോടെ പ്ലാന്റുകൾ സ്ഥാപിക്കും. പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും, ആന്ധ്രാ പ്രദേശിലേത് അതന്റെ തുടക്കമാണെന്നും സോനു സൂദ് വ്യക്തമാക്കി.

കൊറോണയുടെ ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ സഹായങ്ങളുമായി സോനു സൂദ് സജീവമായിരുന്നു. കാൽനടയായി കിലോമീറ്ററുകൾ നടന്ന് നാട്ടിലേക്ക് പോവുകയായിരുന്ന അതിഥി തൊഴിലാളികൾക്ക് വാഹനസൗകര്യമെത്തിച്ച്‌ നൽകിയിരുന്നു താരം.

ലോക്ക്ഡൗൺ കാലത്ത് പാവപ്പെട്ട വീടുകളിൽ ഭക്ഷണമെത്തിക്കുന്നതിലും സോനു സൂദും സംഘവും ശ്രദ്ധപുലർത്തി. ഓക്‌സിജൻ ക്ഷാമം നേരിട്ട ബംഗളുരു ആശുപത്രിയിലേക്ക് അടിയന്തരമായി ഓക്‌സിജൻ എത്തിച്ച്‌ 22 പേരുടെ ജീവൻ രക്ഷിച്ചിരുന്നു സോനു സൂദും സംഘവും.

LEAVE A REPLY

Please enter your comment!
Please enter your name here