Home State ഡിജിപി സാധ്യതാ പട്ടികയിൽ ഋഷിരാജ് സിംഗും; 13 ഐപിഎസ് ഉദ്യോ​ഗസ്ഥരുടെ പട്ടിക കേന്ദ്രത്തിന് അയക്കും

ഡിജിപി സാധ്യതാ പട്ടികയിൽ ഋഷിരാജ് സിംഗും; 13 ഐപിഎസ് ഉദ്യോ​ഗസ്ഥരുടെ പട്ടിക കേന്ദ്രത്തിന് അയക്കും

0

തിരുവനന്തപുരം: ലോക് നാഥ് ബെഹ്റ വിരമിക്കുന്ന ഒഴിവിൽ പുതിയ സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള സാധ്യത പട്ടികയിൽ ഋഷിരാജ് സിംഗും. ഇതിനായി 13 ഐപിഎസ് ഉദ്യോ​ഗസ്ഥരുടെ പട്ടിക കേന്ദ്രത്തിന് അയക്കും.

അടുത്തയാഴ്ച ആവും അന്തിമ പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അയക്കുക. ഋഷിരാജ് സിംഗിനെ കൂടാതെ ടോമിൻ തച്ചങ്കരി, അരുൺ കുമാർ സിൻഹ, സുധേഷ് കുമാർ, ബി സന്ധ്യ, അനിൽ കാന്ത്, നിധിൻ അഗർവാൾ, ആനന്ത ക്യഷ്ണൻ, കെ പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ്, ഹരിനാഥ് മിശ്ര, റാവഡ ചന്ദ്രശേഖർ, സഞ്ചിവ് കുമാർ പട് ജോഷി എന്നിവരാണ് പട്ടികയിലുള്ളത്.

ഇപ്പോള്‍ കേരളത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി എഡിജിപിമാരായ റവദ ചന്ദ്രശേഖര്‍, ഹരിനാഥ് മിശ്ര എന്നിവര്‍ കേന്ദ്രത്തിന് കത്തുനല്‍കി. ജൂലൈ 30 നാണ് നിലവിലെ പൊലീസ് മേധാവി ബഹ്റ വിരമിക്കുന്നത്. സർക്കാരിൻ്റെ പ്രഥമ പരിഗണന ടോമിൻ തച്ചങ്കരിക്കാണെന്നാണ് സൂചന. ഇതിൽ കാര്യമായ വ്യത്യാസം വരാനിടയില്ലെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here