ന്യൂഡെല്‍ഹി: ടൗട്ടെ ചുഴലി കാറ്റിന്റെ കെടുതികള്‍ അടങ്ങും മുന്‍പെ എത്തുന്ന യാസ് ചുഴലികാറ്റിനെ തുടര്‍ന്ന് ഒഡീഷയിലും പശ്ചിമ ബംഗാളിലും മുന്നറിയിപ്പ്. ടൗട്ടെ ചുഴലികാറ്റ് ഭീതി വിതച്ച് രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്തായിരുന്നുവെങ്കില്‍ യാസ് കിഴക്കന്‍ മേഖലയക്ക് ഭീഷണിയുമായി ആണ്. മെയ് 26 ന് ഉണ്ടാകാവുന്ന ചുഴലി കൊടുങ്കാറ്റിന്റെ ആഘാതത്തിന് മുന്നോടിയായി ഒഡീഷയ്ക്കും പശ്ചിമ ബംഗാളിനും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപം കൊണ്ട ന്യൂന മര്‍ദ്ദം നാളെ രാവിലെയോടെ ശ്ക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദവും പിന്നീട് ഇത് തിങ്കളാഴ്ചയോടെ ചുഴലികൊടുങ്കാറ്റായി രൂക്ഷമാകാനും സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
ഇതേ തുടര്‍ന്ന് ഇന്നു മുതല്‍ മെയ് 26 വരെ കേരളത്തില്‍ 30-40 കീലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയടിക്കാമെന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 72-120 മണിക്കൂറുകള്‍ നിര്‍ണ്ണായകമാണെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിരുന്നു. വടക്ക് – പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലികാറ്റായി പരിണമിക്കുന്ന ന്യൂനമര്‍ദ്ദം 26 ന് രാവിലെ പശ്ചിമ ബംഗാളിലും വടക്കന്‍ ഒഡിഷ തീരത്തിനുമിടയില്‍ എത്തിച്ചേര്‍ന്ന് വൈകുന്നേരത്തോടെ കരയില്‍ പ്രവേശിക്കാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.