ന്യൂഡെല്‍ഹി: രാജ്യത്ത് രണ്ടാം ഘട്ട കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള മരണ നിരക്ക് ഉയരുന്നു. 24 മണിക്കൂറിനിടെ നാലായിരത്തിലധികം പേരുടെ ജീവനാണ് കൊറോണ കവര്‍ന്നത്. 2.7 ലക്ഷം പുതിയ കൊറോണ വൈറസ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,57,299 പേര്‍ക്ക് പുതിയതായി കൊറോണ റിപ്പോര്‍ട്ട് ചെയത്ു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 2,62,89,290 ആയി ഉയര്‍ന്നു. വെളളിയാഴ്ച 4,194 പേര്‍കൊറോണ ബാധിച്ച് മരിച്ചതോടെ രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 3 ലക്ഷത്തിലെത്തി.
കൊറോണ വൈറസ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളായ തമിഴ്നാട്ടില്‍ 32,218 കേസുകളും,കര്‍ണാടകയില്‍ 29,673 കേസുകളും മഹാരാഷ്ട്രയില്‍ 29,644 കേസുകളും ആന്ധ്രയില്‍ 20,937 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
57.77 ശതമാനമാണ് ഇവിടെങ്ങളിലെ പുതിയ കേസുകള്‍, ഇതില്‍ 14.06 ശതമാനമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.