ലഖ്‌നൗ: യുപി സർക്കാറിൻ്റെ ഐ.ടി വിഭാഗത്തിലെ സമൂഹമാധ്യമ പേജ് കൈകാര്യം ചെയ്തിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. ലഖ്നോ ഇന്ദിര നഗറിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
28 കാരനായ പാർഥ് ശ്രീവാസ്തവയാണ് മരിച്ചത്. പാർഥ്’ ബേസിൽ’എന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. മുതിർന്ന ജീവനക്കാരുടെ പീഡനത്തെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പിൽ പരാമർശിക്കുന്നു .
യു.പി സർക്കാറിന്റെ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് ബേസിൽ’എന്ന കമ്പനിയാണ്. കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥനായ പുഷ്പേന്ദ്രക്കെതിരെയാണ് ആത്മഹത്യ കുറിപ്പിലെ പരാമർശം. പുഷ്പേന്ദ്ര തന്നെ വഞ്ചിച്ചതായും ഉപദ്രവിച്ചതായും ആത്മഹത്യചെയ്യാൻ പ്രേരിപ്പിച്ചതായും പാർഥ് കുറിപ്പിൽ ആരോപിക്കുന്നു. പാർഥിന്റെ ആത്മഹത്യക്കുറിപ്പ് വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ട്വിറ്ററിലും പോസ്റ്റ് ചെയ്തിരുന്നു.