മുസ്ലീം സമുദായത്തിന്​ തന്നിലും സർക്കാരിലും വിശ്വാസമുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മുസ്ലീം സമുദായത്തിന്​ എന്നിലും സർക്കാരിലും വിശ്വാസമുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ ക്ഷേമ വകു​പ്പ്​ മുഖ്യമന്ത്രി ഏറ്റെടുത്തത്​ എല്ലാവരും സ്വാഗതം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു​. ഏതെങ്കിലും ക്രിസ്ത്യൻ സഭകൾ പറഞ്ഞതുകൊണ്ടല്ല വകുപ്പ് ഏറ്റെടുത്തത്. പൊതു തീരുമാനത്തി​ന്‍റെ ഭാഗമായാണ്​ വകുപ്പ് ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലീം ലീഗ്​​ അല്ല വകുപ്പു​കൾ നിശ്ചയിക്കുന്നത്​. മുസ്ലീം സമു​ദായത്തിന്‍റെ അട്ടിപ്പേറാവകാശം അവർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.ടി ജലീലിന്‍റെ നേതൃത്വത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ്​ നല്ല രീതിയിലാണ്​ കഴിഞ്ഞ തവണ പ്രവർത്തിച്ചത്​. അതിനെ പറ്റി ആർക്കും പരാതിയും ആക്ഷേപവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.