Home Politics കോൺഗ്രസ് നിർമിച്ചുവെന്ന് ആരോപണം; ‘മാനിപുലേറ്റഡ് മീഡിയ’ ടാഗ് ട്വിറ്ററിനോട് നീക്കം ചെയ്യണമെന്ന് കേന്ദ്രം

കോൺഗ്രസ് നിർമിച്ചുവെന്ന് ആരോപണം; ‘മാനിപുലേറ്റഡ് മീഡിയ’ ടാഗ് ട്വിറ്ററിനോട് നീക്കം ചെയ്യണമെന്ന് കേന്ദ്രം

0

ന്യൂഡെൽഹി: കോൺഗ്രസ് നിർമിച്ചുവെന്ന് ആരോപിച്ച ടൂൾ കിറ്റുമായി ബന്ധപ്പെട്ട ട്വീറ്റുകൾക്ക് ‘മാനിപുലേറ്റഡ് മീഡിയ’ എന്ന ടാഗ് നീക്കം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ് സൃഷ്ടിച്ചതെന്ന പേരിൽ ബിജെപി പുറത്തുവിട്ടതാണ് ടൂൾ കിറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി സർക്കാറിന്റെയും പ്രതിച്ഛായ തകർക്കാൻ കോൺഗ്രസ് ഉണ്ടാക്കിയത് എന്നായിരുന്നു ബിജെപിയുടെ ആരോപണം.

കോൺഗ്രസ് സൃഷ്ടിച്ചത് എന്ന പേരിൽ ബിജെപി വക്താവ് സംബിത് പാത്ര ട്വിറ്റ് ചെയ്ത ടൂൾ കിറ്റ് വ്യാജമാണെന്ന് ട്വിറ്റർ സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് കോൺഗ്രസുകാർ ടൂൾ കിറ്റിനെ കുറിച്ച് ‘മാനിപുലേറ്റഡ് മീഡിയ’ എന്ന ടാഗിൽ ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്.

സെൻട്രൽ വിസ്ത പദ്ധതിയെക്കുറിച്ച് തയാറാക്കിയ ടൂൾ കിറ്റിലെ ഉള്ളടക്കം എഡിറ്റ് ചെയ്ത് വ്യാജ ഉള്ളടക്കം ചേർത്ത ചിത്രങ്ങളാണ് ബിജെപി പ്രചരിപ്പിക്കുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇത് ഷെയർ ചെയ്ത ബിജെപി അധ്യക്ഷനടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here