Home Politics പിടിഎ റഹിം പ്രോടേം സ്പീക്കർ; നി​യ​മ​സ​ഭാ സ​മ്മേ​ള​നം മേ​യ് 24, 25 തിയതികളിൽ

പിടിഎ റഹിം പ്രോടേം സ്പീക്കർ; നി​യ​മ​സ​ഭാ സ​മ്മേ​ള​നം മേ​യ് 24, 25 തിയതികളിൽ

0

തിരുവനന്തപുരം: കേരള നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 24,25 തിയതികളിൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രോടേം സ്പീക്കറായി കുന്നമംഗലം മണ്ഡലത്തിൽനിന്നു വിജയിച്ച പി.ടി.എ.റഹീമിനെ തിരഞ്ഞെടുത്തു.

പതിനഞ്ചാം നിയമസഭയിലേക്കുള്ള എംഎല്‍എമാരുടെ സത്യപ്രതിജ്ഞ മെയ് 24ന് നടക്കും. പ്രോടെം സ്പീക്കറുടെ നേതൃത്വത്തിലാകും എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.

സ്പീക്കർ തെരഞ്ഞെടുപ്പ് മെയ് 25-ന് നടക്കും. സ്പീക്കർ സ്ഥാനാർത്ഥിയായി എം ബി രാജേഷിനെ എൽഡിഎഫ് നേരത്തേ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്. സ്പീക്കർ തെരഞ്ഞെടുപ്പ് നടത്തി ഔദ്യോഗികമായി പ്രഖ്യാപനം വരുന്നത് വരെ സഭാ നടപടികൾ നിയന്ത്രിക്കുക പ്രോടെം സ്പീക്കറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here