Home Covid-19 ലോക്ഡൗൺ ലംഘിച്ച്‌ കല്യാണം; അതിഥികൾ ഓടി രക്ഷപ്പെട്ടു ; പിടിയിലായവർക്ക് തവളച്ചാട്ടം ശിക്ഷ കൊടുത്ത് പൊലീസ്

ലോക്ഡൗൺ ലംഘിച്ച്‌ കല്യാണം; അതിഥികൾ ഓടി രക്ഷപ്പെട്ടു ; പിടിയിലായവർക്ക് തവളച്ചാട്ടം ശിക്ഷ കൊടുത്ത് പൊലീസ്

0

ഭിന്ദ്: നിയന്ത്രണങ്ങൾ പാലിക്കാതെ മാസ്‌ക് പോലും വയ്‌ക്കാതെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയവരെ സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ പൊലീസ് പിടികൂടി. കൊറോണ രണ്ടാംഘട്ട വ്യാപനം രൂക്ഷമായിരിക്കെ ഏർപ്പെടുത്തിയ ലോക് ഡൗണിൽ വിവാഹങ്ങൾക്കും മ‌റ്റ് ചടങ്ങുകൾക്കും ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിച്ചാണ്
മദ്ധ്യപ്രദേശിലെ ഭിന്ദിൽ വിവാഹം അരങ്ങേറിയത്.

മുന്നൂറുപേരാണ് കല്യാണത്തിനെത്തിയത്. പൊലീസിനെ കണ്ട് കുറേപ്പേർ ഓടി രക്ഷപ്പെട്ടു. പിടിയിലായത് 17പേരാണ്. ഇവർക്ക് നൽകിയ ശിക്ഷയാണ് തമാശ. കൂട്ടം കൂടകൂടരുതെന്ന നിർദ്ദേശം നൽകിയത് ലംഘിച്ചതിന് ഇവരൊന്നിച്ച്‌ തവളച്ചാട്ടം നടത്താൻ പൊലീസ് ആവശ്യപ്പെട്ടു.

ശിക്ഷ ലഭിച്ചവ‌ർ തവളച്ചാട്ടം നടത്തുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊലീസ് ചെയ്‌തത് നന്നായി എന്നാണ് മിക്കവരുടെയും അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here