Home Politics അഡ്വ കെ ഗോപാലകൃഷ്ണക്കുറുപ്പ് അഡ്വക്കേറ്റ് ജനറൽ ; വികെ രാമചന്ദ്രൻ പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ

അഡ്വ കെ ഗോപാലകൃഷ്ണക്കുറുപ്പ് അഡ്വക്കേറ്റ് ജനറൽ ; വികെ രാമചന്ദ്രൻ പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ

0

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പിനെ നിയമിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഡ്വ. ടി എ ഷാജിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസായി നിയമിക്കാനും തീരുമാനമായി. സംസ്ഥാന പ്ലാനിങ് ബോർഡ് ഉപാധ്യക്ഷനായി വി.കെ. രാമചന്ദ്രനെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

അഡ്വ കെ ഗോപാലകൃഷ്ണക്കുറുപ്പ്കോട്ടയം സ്വദേശിയാണ്. മുൻ എംപിയും ഏറ്റുമാനൂർ മുൻ എംഎൽഎയുമായ സുരേഷ് കുറുപ്പിന്റെ സഹോദരൻ കൂടിയാണ്. ഒന്നാം പിണറായി വിജയൻ സർക്കാരിലെ അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകർ പ്രസാദ് കഴിഞ്ഞ ദിവസം രാജിസമർപ്പിച്ചിരുന്നു. 2016-ൽ അഡ്വക്കേറ്റ് ജനറൽ സ്ഥാനത്തേക്ക് ഗോപാലകൃഷ്ണ കുറുപ്പിനെ പരിഗണിച്ചിരുന്നു

അതേസമയം പുത്തലത്ത് ദിനേശൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തുടരും. ഇപ്പോഴത്തെ പ്രൈവറ്റ് സെക്രട്ടറി ആർ. മോഹൻ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി തുടരും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംപിയുമായ കെ. കെ.രാഗേഷിനെ നിയമിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here