പാലക്കാട്: തുടർ സമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ. ഇടത് സർക്കാർ അധികാരമേറ്റതിന്റെ പിറ്റേ ദിവസമായ മെയ് 21ന് തുടർ സമരപ്രഖ്യാപനം നടത്തുമെന്ന് വാളയാർ സമര സമിതി അറിയിച്ചു.
വാളയാർ അട്ടപ്പളളത്തെ പെൺകുട്ടികളുടെ വീട്ടിലാണ് സമര പ്രഖ്യാപനം നടത്തുക. കേസന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഇപ്പോഴും സർക്കാർ സംരക്ഷിക്കുകയാണെന്നും ഇവർക്കെതിരെ നടപടി ഉണ്ടാകും വരും സമരം നടത്തുമെന്നും സമര സമിതി അറിയിച്ചു. ഇടതു സർക്കാരിൻ്റേത് നീതിനിഷേധമാണെന്നും സമരസമിതി കൂട്ടിച്ചേര്‍ത്തു.
ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിച്ചിരുന്നു. ആയിരത്തിലേറെ വോട്ടുകളാണ് അമ്മയ്ക്ക് ലഭിച്ചത്. ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനമാണ് ഇവര്‍ക്ക് ലഭിച്ചത്. തന്‍റെ മക്കളുടെ മരണത്തിന്റെ പ്രതീകാത്മകമായി കുഞ്ഞുടുപ്പുകള്‍ ഉയര്‍ത്തിയാണ് വാളയാര്‍ അമ്മ ധര്‍മ്മടത്ത് വോട്ട് ചോദിച്ചത്. ഉടുപ്പ് ആയിരുന്നു ചിഹ്നം.