Home Covid-19 കെഎസ്‌ആർടിസി ജീവനക്കാരെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്‌സിനേഷൻ; രജിസ്‌ട്രേഷൻ നാളെ മുതൽ ആരംഭിക്കും

കെഎസ്‌ആർടിസി ജീവനക്കാരെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്‌സിനേഷൻ; രജിസ്‌ട്രേഷൻ നാളെ മുതൽ ആരംഭിക്കും

0

തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാരെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്‌സിൻ നൽകാൻ സർക്കാർ ഉത്തരവിറക്കി. കെഎസ്‌ആർടിസിയിലെ 18-44 വയസിന് മധ്യേയുള്ള ജീവനക്കാർക്ക് ഉടൻ വാക്‌സിൻ നൽകി തുടങ്ങുമെന്ന് സിഎംഡി ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചു. വ്യാഴാഴ്ച മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും.

കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്കൽ, മിനിസ്റ്റിരിയൽ സ്റ്റാഫ് എന്ന മുൻഗണന ക്രമത്തിലണ് വാക്‌സിൻ ലഭ്യമാകുക. യുണീറ്റ് അടിസ്ഥാനത്തിലാണ് വാക്‌സിൻ നൽകുന്നത്. ഇതിനായി യുണീറ്റുകളിലും ചീഫ് ഓഫീസുകളിലും നോഡൽ അസിസ്റ്റൻഡിനെ ചുമതലപ്പെടുത്തും.

നോഡൽ അസിസ്റ്റൻഡുമാർ വാക്‌സിൻ ലഭ്യമാക്കുന്ന സർക്കാർ പോർട്ടലിൽ ജീവനക്കാരുടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യും. അതേസമയം കൊറോണ പോസിറ്റീവായ ജീവനക്കാർക്കാർക്ക് രോഗമുക്തി നേടി ആറു ആഴ്ചകൾക്ക് ശേഷമായിരിക്കും വാക്‌സിൻ നൽകുക.

LEAVE A REPLY

Please enter your comment!
Please enter your name here