തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതൽ 45 പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷനില്‍ 32 വിഭാഗങ്ങള്‍ മുന്‍ഗണനാ പട്ടികയിൽ.
ഓക്സിജൻ നിർമ്മാണ പ്ലാന്റ് ജീവനക്കാർ, അംഗപരിമിതർ, മാധ്യമ പ്രവർത്തകർ, കെസ്ഇബി ജീവനക്കാർ, കെ എസ് ആർ ടി സി ജീവനക്കാർ തുടങ്ങിയ വിഭാഗക്കാർ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പെട്രോൾ പമ്പ് ജീവനക്കാർ, ഹോം ഡെലിവറി ജീവനക്കാർ, ഹോട്ടൽ ജീവനക്കാർ എന്നിവർക്കും മുൻഗണന നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന തല യോഗമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വിഭാഗങ്ങള്‍ക്കു പുറമേയുള്ള മുന്‍ഗണനാ പട്ടിക തയ്യറാക്കിയത്.