Home National ശ്വാസതടസ്സം; നടൻ വിജയകാന്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ശ്വാസതടസ്സം; നടൻ വിജയകാന്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

0

ചെന്നൈ: ശ്വാസതടസ്സത്തെ തുടർന്ന് തമിഴ്‌നടനും ഡിഎംഡികെ അദ്ധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്നു മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചെന്നൈയിലെ മിയാദ് ആശുപത്രിയിൽ ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടർന്ന് കുറച്ചു നാളുകളായി പൊതുചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു വിജയകാന്ത്. കഴിഞ്ഞ വർഷം നേരിയ കൊറോണ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നെങ്കിലും രോഗമുക്തി നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here