ന്യൂഡെൽഹി: കൊറോണ ബാധിച്ചവർക്ക് രോഗമുക്തി രോഗമുക്തി നേടി മൂന്ന് മാസം കഴിഞ്ഞ് വാക്‌സിനെടുക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. ആദ്യ ഡോസ് സ്വീകരിച്ച ശേഷം വൈറസ് ബാധയുണ്ടായവര്‍ രണ്ടാം ഡോസ് മൂന്നു മാസത്തിനു ശേഷമേ എടുക്കാവൂ എന്നും പുതിയ മാര്‍നിര്‍ദേശത്തില്‍ പറയുന്നു.
വാക്‌സിൻ വിതരണത്തിനുളള വിദഗ്ദ്ധ സമിതിയുടെ ഈ നിർദ്ദേശം കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു. നിലവില്‍ കൊറോണ ബാധിച്ചവരോട് വാക്‌സിന്‍ എടുക്കാന്‍ നാലാഴ്ചയും രണ്ടാഴ്ചയുമാണ് ഡോക്ടര്‍മാര്‍ പൊതുവെ പറയുന്നത്. ഇക്കാര്യത്തില്‍ ആദ്യമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതോടൊപ്പം മുലയൂട്ടുന്ന സ്‌ത്രീകൾക്കും വാക്‌സിനേഷൻ ശുപാർശ ചെയ്യുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊറോണ മുക്തരായവർക്ക് രണ്ടാംഘട്ട വാക്‌സിനേഷന് മുൻപായി റാപ്പിഡ് ആന്റിജൻ പരിശോധന ഉണ്ടാകില്ല.
കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ച വരെയായി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നേരത്തെ ആറ് മുതല്‍ എട്ട് ആഴ്ച വരെയായിരുന്നു സമയപരിധി. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിരുന്നു. വാക്‌സിന്റെ ലഭ്യതക്കുറവാണ് കേന്ദ്രസര്‍ക്കാറിനെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു ആരോപണം.