ന്യൂഡെല്‍ഹി: കൊറോണ രണ്ടാം തരംഗത്തിന്റെ വ്യാപനത്തിന് കാരണം സിംഗപ്പൂരാണെന്ന ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പരമാര്‍ശത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യക്കായി കേജരിവാള്‍ സംസാരിക്കേണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ മുന്നറിയിപ്പ് നൽകി.
കൊറോണ വൈറസിനെതിരെ ഇന്ത്യയും സിംഗപ്പൂരും ഒന്നിച്ചാണ് പോരാടുന്നത്. ലോജിസ്റ്റിക് ഹബ്, ഓക്സിജന്‍ വിതരണം എന്നീ നിലകളില്‍ സിംഗപ്പൂരിന്റെ പങ്കിനെ അഭിനന്ദിക്കുന്നുവെന്നും വിദേശകാര്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
നേരത്തേ, കൊറോണ രണ്ടാം തരംഗത്തിന്റെ വ്യാപനത്തിന് കാരണം സിംഗപ്പൂരാണെന്ന കേജരിവാളിന്റെ പരമാര്‍ശത്തിനെ തള്ളി സിംഗപ്പൂരിന്റെ ആരോഗ്യമന്ത്രാലയം രംഗത്ത് എത്തിയിരുന്നു. സിംഗപ്പൂരില്‍ നിന്നുള്ള വിമാനയാത്രക്കാര്‍ വഴിയാണ് രോഗം ഇന്ത്യയിലെത്തിയതെന്നാണ് കേജരിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
ഇക്കാര്യത്തില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി സിംഗപ്പൂര്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രി കേജരിവാളിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.