എ​ന്‍റെ പ​ച്ച​മാം​സം തി​ന്നു​ന്ന​തു​പോ​ലെ​യാ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ; അസത്യങ്ങളും അസംബന്ധങ്ങളുമാണ് പ്രചരിപ്പിക്കുന്നത് : മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: എ​ന്‍റെ പ​ച്ച​മാം​സം തി​ന്നു​ന്ന​തു​പോ​ലെ​യാ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ ഉണ്ടായത്. അസത്യങ്ങളും അസംബന്ധങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളുടെ ഭർത്താവും നി​യു​ക്ത​മ​ന്ത്രി മായ മു​ഹ​മ്മ​ദ് റി​യാ​സ്.

ത​നി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ വേ​ദ​ന​യു​ണ്ടാ​ക്കി​യെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ്.വിവാദങ്ങളിലേക്ക് മ​ക്ക​ളെ​പ്പോ​ലും വ​ലി​ച്ചി​ഴ​യ്ക്കു​ന്നു. എന്നാൽ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളെ എ​ല്ലാം ഭാ​ര്യ വീ​ണ പ​ക്വ​ത​യോ​ടെ​യാ​ണ് നേ​രി​ടു​ന്ന​ത്. അ​വ​ർ ഒ​രു​പാ​ട് സ​ഹി​ച്ചെ​ന്നും ഒ​രു ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ റി​യാ​സ് പ​റ​ഞ്ഞു.