Home Covid-19 ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

0

കൊൽക്കത്ത: ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് ബുദ്ധദേബ് ഭട്ടാചാര്യയോട് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ബുദ്ധദേബ് ഭട്ടാചാര്യയുടെ ഭാര്യയ്ക്കും സഹായിക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

ഭാര്യയെ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരുടെ ആരോഗ്യനില നിരീക്ഷിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.
ഇരുവരുടേയും ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here