സത്യപ്രതിജ്ഞാ മാമാങ്കം ശരിയല്ല ; ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യുഡിഎഫ്

തിരുവനന്തപുരം: രണ്ടാം ഇടത് മുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ യുഡിഎഫ് എംഎല്‍എമാരും നേതാക്കളും നേരിട്ട് പങ്കെടുക്കില്ല. കൊറോണ വ്യാപനം അതി തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞ മാമാങ്കം ശരിയല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ വ്യക്തമാക്കി. ടിവിയിലൂടെ മാത്രമേ ചടങ്ങ് കാണുകയുള്ളൂവെന്ന് എം. എം ഹസന്‍ പറഞ്ഞു.

ചടങ്ങ് ബഹിഷക്കരിക്കുകയല്ല, കൊറോണ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങാണ് നടത്തേണ്ടത്. മുഖ്യമന്ത്രി പറഞ്ഞത് പോലെ ചടങ്ങ് ടിവിയില്‍ കാണും- ഹസ്സന്‍ പ്രതികരിച്ചു.

എംഎല്‍എമാരെയും എംപിമാരെയും അടക്കം 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് എല്‍ഡിഎഫ് തീരുമാനം. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ അടക്കം വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനിടയിലാണ് യുഡിഎഫിന്റെ പിന്മാറ്റം.