Home Covid-19 ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് ജനങ്ങൾ സഹകരിച്ചു; ട്രിപ്പിൾ ലോക്ക് ഡൗൺ വിജയകരം; ബാങ്കുകളും പലചരക്ക്‌, ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയും ഇന്ന് ഉച്ചവരെ

ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് ജനങ്ങൾ സഹകരിച്ചു; ട്രിപ്പിൾ ലോക്ക് ഡൗൺ വിജയകരം; ബാങ്കുകളും പലചരക്ക്‌, ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയും ഇന്ന് ഉച്ചവരെ

0

തിരുവനന്തപുരം: കൊറോണ വ്യാപനത്തിൻ്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് ജനങ്ങൾ സഹകരിച്ചതോടെ ട്രിപ്പിൾ ലോക്ക് ഡൗൺ വിജയകരം. ട്രിപ്പിൾ ലോക്ക് ഡൗണിൻ്റെ രണ്ടാം ദിനമായ ഇന്ന് ബാങ്കുകളും പലചരക്ക്‌, ഭക്ഷ്യവസ്‌തുക്കൾ, പച്ചക്കറി, മാംസം, മത്സ്യം വിൽക്കുന്ന കടകളും ബേക്കറികളും ഉച്ചവരെ പ്രവർത്തിക്കും. ജനങ്ങൾ വീടിനു സമീപത്തെ കടകളിൽനിന്ന്‌ സാധനം വാങ്ങണം. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമായിരുന്നു. തലസ്ഥാനത്ത്‌ നഗരാതിർത്തിയിലെ 20 സ്ഥലങ്ങൾ പൂർണമായി അടച്ചിട്ടിരിക്കയാണ്.

കൊറോണ വ്യാപനം രൂക്ഷമായ സംസ്ഥാനത്തെ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ മുപ്പൂട്ടിന്‌ ജനങ്ങളുടെ മികച്ച പിന്തുണയാണ്‌. ഞായറാഴ്‌ച അർധരാത്രി മുതലാണ് മുപ്പൂട്ട്‌ ഏർപ്പെടുത്തിയത്‌. മറ്റു ജില്ലകളിൽ നിലവിലെ നിയന്ത്രണം തുടരുകയാണ്‌. ചുരുക്കം ചിലർക്ക് അസൗകര്യമുണ്ടെങ്കിലും ജനങ്ങൾ പൊതുവെ മുപ്പൂട്ടുമായി സഹകരിക്കുന്നുണ്ട്‌.

മുപ്പൂട്ടുള്ള ജില്ലകളിൽ അതിർത്തികളടച്ചു. അവശ്യവിഭാഗക്കാരെ മാത്രമേ കടത്തിവിട്ടുള്ളൂ. നഗരാതിർത്തികളടച്ച്‌ കർശന നിയന്ത്രണം ഉറപ്പുവരുത്തി. ഇടറോഡുകളടച്ച്‌ വരാനും പോകാനും ഓരോ വഴികൾ മാത്രം തുറന്നു.

ആദ്യദിവസമായ ഇന്നലെ നിയന്ത്രണം ലംഘിച്ചതിന്‌ 1928 കേസെടുത്തു. 972പേർ അറസ്‌റ്റിലായി. 764 വാഹനം പിടിച്ചെടുത്തു. മാസ്‌ക്‌ ധരിക്കാത്തതിന്‌ 6,742ഉം സമ്പർക്ക വിലക്ക്‌ ലംഘിച്ചതിന് 95 പേർക്കെതിരെയും കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here