Home State ജനങ്ങൾക്ക് കനത്ത പ്രഹരം; പെട്രോൾ ഡീസൽ വില വീണ്ടും കൂട്ടി

ജനങ്ങൾക്ക് കനത്ത പ്രഹരം; പെട്രോൾ ഡീസൽ വില വീണ്ടും കൂട്ടി

0

കൊച്ചി: കനത്ത പ്രഹരമേകി ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയും തിരുവനന്തപുരത്ത് പെട്രോൾ വില 94.83 രൂപയും ഡീസലിന് 89.77 രൂപയുമാണ് ഇന്നത്തെ വില.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും ഉയരാൻ തുടങ്ങിയത്.

ഒരു വർഷത്തിനിടെ ഇന്ധന വിലയിൽ ഇരുപത് രൂപയുടെ വർധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം കേരളത്തിൽ പെട്രോൾ വില എഴുപത്തൊന്ന് രൂപയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here