Home Covid-19 രണ്ട് തവണ കൊറോണ ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രണ്ട് തവണ കൊറോണ ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

തൃശൂർ: രണ്ട് തവണ കൊറോണ ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിനെ കടുത്ത ചുമയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊറോണ ക്കെതിരേയുള്ള സർക്കാരിന്റെ പോരാട്ടത്തിൽ എറണാകുളം ജില്ലയുടെ ചുമതല വഹിക്കുന്നതിനിടെയാണ് സുനിൽകുമാർ ആദ്യം കൊറോണ ബാധിതനായത്. ശ്വാസംമുട്ടലിന് ഇൻഹേലർ ഉപയോഗിച്ചിരുന്നു. പ്രമേഹവും രക്തസമ്മർദവും ഉണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആയിരുന്നു ചികിത്സ.

അലർജി ഉള്ളതിനാൽ അദ്ദേഹത്തിന് വാക്സിൻ സ്വാകരിക്കാൻ കഴി‍ഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങളിൽ രം​ഗത്തിറങ്ങി. തെരഞ്ഞെടുപ്പിന് പിന്നാലെയാണ് രണ്ടാമതും കൊറോണ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here